പെട്രോള്‍ പമ്ബിലെ ശൗചാലയങ്ങളെ സംബന്ധിച്ച്‌ നിർണായക ഉത്തരവുമായി കേരള ഹൈക്കോടതി. സ്വകാര്യ പെട്രോള്‍ പമ്ബുകളിലെ ശൗചാലയം ഉപഭോക്താക്കള്‍ക്ക് മാത്രം ഉപയോഗിക്കാനുള്ളതാണെന്ന ഇടക്കാല ഉത്തരവാണ് ഹൈക്കോടതി പുറത്തിറക്കിയിരിക്കുന്നത്. പെട്രോള്‍ പമ്ബുകളിലെ ശൗചാലയം പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന സർക്കാർ വിജ്ഞാപനം തടഞ്ഞുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.

പമ്ബുകളില്‍ പൊതുടോയ്ലറ്റ് ബോർഡ് വെച്ച നടപടിയ്ക്കെതിരേ പെട്രോളിയം ട്രേഡേഴ്സ് വെല്‍ഫയർ ആൻഡ് ലീഗല്‍ സർവീസസ് സൊസൈറ്റിയും തിരുവനന്തപുരം, തൊടുപുഴ നഗരങ്ങളിലെ ചില പമ്ബുടമകളും സമർപ്പിച്ച ഹർജികളാണ് ജസ്റ്റിസ് സി.എസ്. ഡയസ് പരിഗണിച്ചത്. നേരത്തേ, സ്വഛ് ഭാരത് മിഷൻ മാർഗനിർദ്ദേശങ്ങള്‍ ഹാജരാക്കാൻ തിരുവനന്തപുരം കോർപറേഷൻ ഉള്‍പ്പെടെയുള്ള എതിർകക്ഷികളോട് കോടതി നിർദേശിച്ചിരുന്നു.

പമ്ബുകളോട് അനുബന്ധിച്ചുള്ളത് സ്വകാര്യ ടോയ്ലറ്റുകളാണെന്നും ഇത് പൊതുശുചിമുറികളായി മാറ്റുന്നത് ഭരണഘടന ഉറപ്പ് നല്‍കുന്ന സ്വത്തവകാശത്തിന്റെ ലംഘനമാണെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. കോടതി ഉത്തരവ് ദീർഘകാല യാത്രികരടക്കമുള്ളവരെ ബാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *