പെട്രോളിനും ഡീസലിനും വില കൂട്ടി. മൂന്ന് രൂപ വീതമാണ് കൂട്ടിയത്. പെട്രോൾ വില 94.77 രൂപയിൽ നിന്ന് 97.77 രൂപയായും ഡീസൽ വില 87.67 രൂപയിൽ നിന്ന് 90.67 രൂപയായും വർധിപ്പിച്ചു.

മെയ് 15ന് വില വർധിക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. അഞ്ച് രൂപയെങ്കിലും വർധിപ്പിക്കണമെന്നായിരുന്നു എണ്ണക്കമ്പനികളുടെ ആവശ്യം. എന്നാൽ, മൂന്ന് രൂപ വർധിപ്പിക്കാനാണ് കേന്ദ്രം അനുമതി നൽകിയത്.


