കാഞ്ഞിരപ്പള്ളി: കോട്ടയം കുമളി ദേശീയപാതയിൽ പാറത്തോട്ടിൽ വാഹനാപകടം. നിയന്ത്രണം വിട്ടകാർ മറ്റൊരു കാറിൽ ഇടിച്ച ശേഷം കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം. ഈരാറ്റുപേട്ട സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം നഷ്ടമായി കാഞ്ഞിരപ്പള്ളി സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറിലേക്ക് ഇടിക്കുകയായിരുന്നു. തുടർന്ന് ഈ വാഹനം കടയിലേക്കും ഇടിച്ചു കയറി.

ഈരാറ്റുപേട്ട സ്വദേശികൾ പിണ്ണാക്കനാട്ടിലേക്ക് പോകുവാൻ പാറത്തോട് പള്ളിക്ക് സമീപമുള്ള റോഡിലേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടയിൽ ആയിരുന്നു അപകടം എന്നാണ് ലഭിക്കുന്ന വിവരം.

മാരുതി സ്വിഫ്റ്റ് കാറും ഹ്യൂണ്ടായ് i10 ഉം ആണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആർക്കും ഗുരുതര പരിക്കുകളില്ല. അതേസമയം കടയുടെ മുൻപിൽ ആളുകളില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.

Leave a Reply

Your email address will not be published. Required fields are marked *