തിരുവനന്തപുരം: സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി രോഗബാധിതര്‍ക്ക് ഇന്ത്യന്‍നിര്‍മിത ജനറിക് മരുന്ന് മാത്രമേ നല്‍കുകയുള്ളുവെന്നും വിദേശ കമ്പനികളുടെ മരുന്ന് ഇനി അനുവദിക്കില്ലെന്നും ആരോഗ്യമന്ത്രി കെ മുരളീധരന്‍. ഇന്ത്യന്‍ മരുന്നില്‍ ആശങ്കവേണ്ടെന്നും ഡോക്ടര്‍മാര്‍ രക്ഷിതാക്കളോട് സംസാരിച്ചെന്നും വിവാദത്തിന് പിന്നില്‍ വിദേശ മരുന്ന് കമ്പനിയാകാമെന്നും കെ മുരളീധരന്‍ പറഞ്ഞു. എസ്എംയ്ക്ക് ഇന്ത്യന്‍ മരുന്നുകള്‍ ഇല്ലാത്തപ്പോഴാണ് വിദേശ മരുന്നുകള്‍ നല്‍കിയതെന്ന് വിദഗ്ധ സമിതി ചെയര്‍മാന്‍ ഡോ. വിശ്വനാഥന്‍ പറഞ്ഞു. മരുന്നില്‍ ക്ലിനിക്കല്‍ ട്രയല്‍ എന്നെഴുതിയതില്‍ ഭയം വേണ്ടെന്നും ഇന്ത്യന്‍ മരുന്ന് പരീക്ഷിച്ച് വിജയം ഉറപ്പിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

സംശയങ്ങള്‍ ഒഴിവാക്കാനാണ് മരുന്ന് തിരികെ എത്തിക്കാന്‍ പറഞ്ഞതെന്ന് മന്ത്രി പറഞ്ഞു. ആ മരുന്നിന്റെ വിശ്വാസ്യതയില്‍ ആര്‍ക്കും ഒരും സംശയവുമില്ല. ആശങ്ക അകറ്റാനാണ് രോഗികളോട് ഡോക്ടര്‍ നേരിട്ടുസംസാരിക്കുന്നത്. ഡോക്ടര്‍മാര്‍ക്ക് രോഗികളോടെ സംസാരിക്കാന്‍ പറ്റുകയുള്ളു. രാഷ്ട്രീയക്കാര്‍ക്കേ ചാനുലുകളോട് സംസാരിക്കാന്‍ പറ്റൂ, ഇതിന് ചില പ്രോട്ടോകോള്‍ ഉണ്ടെന്നും കെ മുരളീധരന്‍ പറഞ്ഞു.

സുപ്രീം കോടതി നല്‍കാന്‍ പറഞ്ഞ മരുന്നില്‍ എന്തിനാണ് ആശങ്കയെന്നും കെ മുരളീധരന്‍ ചോദിച്ചു. ഈ മരുന്ന് അനുയോജ്യമാണെന്ന് എല്ലാ വിദഗ്ധരും പറഞ്ഞില്ലേ?. മന്ത്രി എംബിബിഎസുകാരനല്ല. പക്ഷെ എക്‌സ്‌പേര്‍ട്ട് ഡോക്ടര്‍മാരുണ്ട്. അവരെ എങ്ങനെയാ ചോദ്യം ചെയ്യുകയെന്നും കെ മുരളീധരന്‍ ചോദിച്ചു. കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് അതിന്റെ ഗുണം വിവരിച്ച ശേഷമേ മരുന്ന് നല്‍കിയിട്ടുള്ളൂ. ആശങ്കയുണ്ടാക്കിയത് ചില മാധ്യമവാര്‍ത്തകളാണ്. പിന്നില്‍ വിദേശ മരുന്ന് കമ്പനികള്‍ ഉണ്ടാകും. 2024 ഈ മരുന്ന് വാങ്ങിയ കമ്പനിക്ക് 50 കോടി കൊടുക്കാനുണ്ടന്നും മന്ത്രി പറഞ്ഞു. 2023-2024ല്‍ നാറ്റ്‌കോ കമ്പനിയില്‍ നിന്ന് സിപിഎം ഒരു കോടിയും 2024-2025ല്‍ അരലക്ഷവും പാര്‍ട്ടി ഫണ്ട് വാങ്ങിയിട്ടുണ്ട്. ഇക്കാര്യം ഇലക്ഷന്‍ കമ്മീഷന്റെ കണക്കുകള്‍ നോക്കിയാല്‍ കാണാം. മുന്‍ ആരോഗ്യമന്ത്രിമാര്‍ വനിതകളായതുകൊണ്ടും അവരോട് ബഹുമാനം ഉള്ളതുകൊണ്ടും പറയുകയാണ്; സ്വന്തം പാര്‍ട്ടിക്ക് വേണ്ടാത്തവര്‍ ഇന്നലെ ഒന്ന് ഒന്നിച്ചുനിന്ന് കെ മുരളീധരനെതിരെ രംഗത്തുവന്നത് നന്നായെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ പത്തുവര്‍ഷത്തെ മരുന്ന് കൊള്ള വിജിലന്‍സ് അന്വേഷിക്കുമെന്നും അല്ലാതെ മറ്റൊരു അന്വേഷണവും ഉണ്ടാകില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You missed