കാഞ്ഞിരപ്പള്ളി: അവകാശ നിഷേധങ്ങൾക്കെതിരെ “പൗരാവകാശ ജാഥ” എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തുന്ന കാമ്പയിൻ്റെ ഭാഗമായി കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ വാഹന പ്രചരണജാഥയും ബഹുജന റാലിയും സംഘടിപ്പിക്കും.

നാളെ ( 14-2-2026)ശനിയാഴ്ച രാവിലെ 8 മണിക്ക് വാഴൂർ പഞ്ചായത്തിൽ ചാമംപതാലിൽ നിന്നും ആരംഭിക്കും. വാഹന പ്രചരണ ജാഥയുടെ ക്യാപ്റ്റൻ മണ്ഡലം പ്രസിഡൻ്റ് കെഎഹാരിസിന് ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ്‌ സിയാദ് സിഐ പാർട്ടി പതാക കൈമാറികൊണ്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കും.

തുടർന്ന് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളായ കൊടുങ്ങൂർ,കറുകച്ചാൽ, നെടുംകുന്നം, പത്തനാട്, മണിമല, ചിറക്കടവ്, പൊൻകുന്നം, കാഞ്ഞിരപ്പള്ളി ബസ്റ്റാൻഡ്, പട്ടിമറ്റം വഴി കാഞ്ഞിരപ്പള്ളി പേട്ടകവലയിൽ വൈകുന്നേരം 7മണിക്ക് വമ്പിച്ച റാലിയോട്കൂടി എത്തി ചേരും. തുടർന്ന് നടക്കുന്ന പൊതു സമ്മേളനം സംസ്ഥാന സെക്രട്ടറി ജോൺസൺ കണ്ടഞ്ചിറ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കും.

Leave a Reply

Your email address will not be published. Required fields are marked *