മുണ്ടക്കയം: മുണ്ടക്കയം- കോരുത്തോട് ശബരിമല തീർത്ഥാടന പാതയിൽ വണ്ടൻപതാൽ ഫോറസ്റ്റ് സ്റ്റേഷന് സമീപം ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം കാട്ടുപോത്തിനെ ഇടിച്ച് മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം വാഹനം ഇടിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേററ്റ കാട്ടുപോത്ത് ചത്തു.

വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ അപകടത്തിൽ പരിക്കേറ്റ കാട്ടുപോത്തിനെ റോഡിന്റെ വശത്തേക്ക് മാറ്റി കിടത്തിയിരുന്നു. അപകടത്തിൽ കാട്ടുപോത്തിന്റെ കാലുകൾക്കാണ് ഗുരുതരമായി പരിക്കേറ്റത് .

അതേസമയം മേഖലയിൽ ഏറെ നാളായി കാട്ടുപോത്തിന്റെ സാന്നിധ്യം ഉള്ളതായി നാട്ടുകാർ ക്രിട്ടിക്കൽ ടൈംസ് ന്യൂസിനോട് പ്രതികരിച്ചു. മുൻപും നിരവധി തവണ ഈ മേഖലയിൽ വാഹനങ്ങൾക്ക് നേരെ കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായിട്ടുണ്ടെന്നും ഇവർ പറഞ്ഞു.

അപകടത്തെ തുടർന്ന് പാതയിൽ വൻ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. ഇതിനെ തുടർന്ന് പോലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേർന്ന് ഭാഗികമായി ഗതാഗതം പുനസ്ഥാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *