തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിലെ മന്ത്രിസഭാ പുനസംഘടനയുടെ ഭാ​ഗമായി പുതിയ മന്ത്രിമാരായി രാമചന്ദ്രൻ കടന്നപ്പള്ളിയും കെ ബി ​ഗണേഷ്കുമാറും സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു.

സ​​ഗൗരവ പ്രതിജ്ഞയെടുത്ത് രാമചന്ദ്രൻ കടന്നപ്പള്ളി ചുമതലയേറ്റെടുത്തപ്പോൾ ദൈവനാമത്തിലായിരുന്നു കെ ബി ​ഗണേഷ്കുമാർ സത്യപ്രതിജ്ഞ ചെയ്തത്. ​​ഗണേഷ് കുമാറിന് ​ഗതാ​ഗത വകുപ്പായിരിക്കും നൽകുക. രാമചന്ദ്രൻ കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പ് നൽകുമെന്നുമാണ് ഇതുവരെയുള്ള വിവരം.

രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണറായിരുന്നു ആദ്യം വേദിയിലെത്തിയത്. പിന്നാലെയെത്തിയ മുഖ്യമന്ത്രി ഹസ്തദാനത്തിനോ സംസാരത്തിനോ മുതിരാതെ ചടങ്ങ് ആരംഭിക്കുകയായിരുന്നു. പത്ത് മിനിട്ടോളം നീണ്ട ചടങ്ങില്‍ മുഖത്തോടുമുഖം നോക്കാതെയാണ് ഇരുവരും വേദി പങ്കിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *