ഹേമകമ്മീഷൻ റിപ്പോർട്ടിന്റെ പൂർണരൂപത്തിന്റെ പകർപ്പ് ഒരാഴ്ചയ്ക്കുള്ളിൽ ഹാജരാക്കാൻ ദേശീയ വനിതാകമ്മീഷന്റെ നിർദ്ദേശം. ചീഫ് സെക്രട്ടറിക്കാണ് കമ്മിഷൻ ഇതുസംബന്ധിച്ച് നിർദ്ദേശം നൽകിയത്. സ്വകാര്യത ലംഘിക്കപ്പെടുമെന്ന് പറഞ്ഞ് ചില ഭാഗങ്ങൾ നീക്കംചെയ്തശേഷമാണ് കേരളസർക്കാർ കമ്മിഷൻ റിപ്പോർട്ട് പുറത്തുവിട്ടത്. ഇതോടെ പല പ്രമുഖരുടെയും പേരുകൾ പുറത്തുവരില്ലെന്ന് ആക്ഷേപമുണ്ടായിരുന്നു.
ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി കഴിഞ്ഞദിവസം ദേശീയ വനിതാകമ്മിഷനെ സന്ദർശിച്ച് ഹേമകമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ ഇടപെട്ടാണ് പൂർണ റിപ്പോർട്ടിന്റെ പകർപ്പ് ഹാജരാക്കാൻ ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരിക്കുന്നത്.
There is no ads to display, Please add some