ഗതാഗത നിയമങ്ങള്‍ കാറ്റില്‍ പറത്തി മാധ്യമങ്ങള്‍ക്ക് മുന്നിലൂടെ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് എ പത്മകുമാര്‍. ഹെല്‍മറ്റില്ലാതെ ബുള്ളറ്റ് ഓടിച്ചുകൊണ്ടാണ് അദേഹം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. എന്നാല്‍, ഈ ഗതാഗത നിയമ ലംഘനം കണ്ടിട്ടില്ലെന്നാണ് പത്തനംതിട്ട എംവിഡിയുടെ നിലപാട്. മാധ്യമങ്ങളിലൂടെ കണ്ട വീഡിയോയില്‍ കേസ് എടുക്കാനാവില്ലെന്നും. പരാതി ലഭിച്ചാല്‍ മാത്രമെ പിഴ ഈടാക്കാനാവൂവെന്നുമാണ് എംവിഡി പറയുന്നത്.

പത്മകുമാര്‍ ഇന്ന് രാവിലെ വീട്ടില്‍ നിന്നും ബാഡ്മിന്റല്‍ കളിക്കാനായി സ്‌റ്റേഡിയത്തിലേക്കാണ് ഹെല്‍മറ്റ് വെയ്ക്കാതെ ബുള്ളറ്റില്‍ പോയത്. ഈ സമയം ബെറ്റ് എടുക്കാനായി കാത്തുനിന്ന മാധ്യമ പ്രവര്‍ത്തകരുടെ നടുവിലേക്ക് അദേഹം ബുള്ളറ്റ് ഓടിച്ച് കയറ്റുകയും ചെയ്തിരുന്നു. തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകരോട് ക്ഷമാപണം പറഞ്ഞാണ് അദേഹം ഹെല്‍മറ്റില്ലാതെ ഓടിച്ച് പോയത്.
ഈ ഗതാഗത നിയമലംഘനം ചൂണ്ടിക്കാട്ടിയിട്ടും പരാതി ഉണ്ടെങ്കിലെ കേസ് എടുക്കുവെന്നാണ് പത്തനംതിട്ട എംവിഡിയുടെ നിലപാട്. ബെല്‍മറ്റ് വെയ്ക്കാത്തതിന് സാധാരണക്കാര്‍ക്ക് 500, 1000 പിഴ ഈടാക്കുന്ന വകുപ്പാണ് സിപിഎം നേതാവിനോട് മൃദുസമീപനം പുലര്‍ത്തുന്നതെന്ന് ആക്ഷേപം ഉയര്‍ത്തിട്ടുണ്ട്.
