മുണ്ടക്കയം: മുണ്ടക്കയത്ത് വീടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വണ്ടൻപതാൽ തത്തൻപാറ വീട്ടിൽ ഫൈസൽ എന്നയാളെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടത്. ലോറി ഡ്രൈവറായ യുവാവ് അമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇 https://chat.whatsapp.com/BaWi2XR7wRD1LaRyHfyhyO

ഇന്നലെ രാത്രിയിൽ നെഞ്ചു വേദന ഉണ്ടായതായി ഫൈസൽ പറഞ്ഞിരുന്നു എന്നും മാതാവ് പറയുന്നു.
രാവിലെ ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോളാണ് മരിച്ച നിലയിൽ ഫൈസലിനെ കണ്ടത്. തുടർന്ന് മുണ്ടക്കയം പോലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *