മുണ്ടക്കയം: ദേശീയ പാതയിൽ മരുതുംമൂട്ടിൽ മെഡിക്കൽ ട്രസ്റ്റ് കവലയ്ക്ക് സമീപം നിയന്ത്രണം വിട്ട കാർ കാഴ്ചയിലേക്ക് പതിച്ചുണ്ടായ അപകടത്തിൽ നാല് പേർക്ക് പരിക്ക്.

ചൊവ്വാഴ്ച്ച രാവിലെ 10 മണിയോടെയായിരുന്നു അപകടം. തേക്കടിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വിനോദ സഞ്ചാരികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തിൽ കാർ യാത്രക്കാരായ പൂനെ സ്വദേശികളായ മൂന്നുപേർക്കും, ഡ്രൈവർക്കും പരിക്കേറ്റു. ദേശീയപാതയിൽ നിന്നും നിയന്ത്രണം വിട്ട് കൊക്കയിലേയ്ക്ക് പതിച്ച കാർ 35-ാം മൈൽ പാലൂർക്കാവ് റോഡിന് സമീപ വരെയെത്തി.

Leave a Reply

Your email address will not be published. Required fields are marked *