ഡൽഹി: മിസോറാം നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ തിങ്കളാഴ്ചത്തേക്ക് (ഡിസം. 3) മാറ്റി. ഞായറാഴ്ച മിസോറാമിലെ ജനങ്ങൾക്ക് വിശേഷ ദിവസമാണ്. ഇത് ചൂണ്ടിക്കാട്ടി വോട്ടെണ്ണൽ മാറ്റിവെക്കണമെന്ന് കമ്മീഷന് നിരപധി പേർ പരാതി നൽകിയിരുന്നു. തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.
ഞായറാഴ്ച രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന സംസ്ഥാനങ്ങളുടെ വോട്ടെണ്ണൽ നിശ്ചയിച്ച പ്രകാരം നടക്കും. നവംബര്‍ ഏഴിന് ഒറ്റ ഘട്ടമായാണ് മിസോറാമിലെ തെരഞ്ഞെടുപ്പ് നടന്നത്. 40 അസംബ്ലി മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്.
