കാഞ്ഞിരപ്പള്ളി: ലഹരിക്കെതിരായ ബോധവൽക്കരണത്തിന്റെ ഭാഗമായി ‘ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്’ പദ്ധതിയുടെ ഭാഗമായി കാഞ്ഞിരപ്പള്ളിയിൽ മിനി മാരത്തൺ സംഘടിപ്പിക്കുന്നു. യുവതലമുറയെ ലഹരിയുടെ പിടിയിൽനിന്ന് സംരക്ഷിക്കുകയും ലഹരിമുക്ത സമൂഹം കെട്ടിപ്പടുക്കുകയും ലക്ഷ്യമിട്ട് കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും കാഞ്ഞിരപ്പള്ളി ബാർ അസോസിയേഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഒക്ടോബർ 30 വെള്ളിയാഴ്ച രാവിലെ 7.30ന് കാഞ്ഞിരപ്പള്ളി പേട്ട കവലയിൽനിന്ന് ആരംഭിക്കുന്ന മിനി മാരത്തൺ കോടതി പടിയിൽ സമാപിക്കും. കാഞ്ഞിരപ്പള്ളി എം.എൽ.എ. റോണി കെ. ബേബി മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്യും.
കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർപേഴ്സണും മുൻസിഫ് മജിസ്ട്രേറ്റുമായ സ്മിത സൂസൻ മാത്യു, ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് നിയത പ്രസാദ് എന്നിവർ പരിപാടിയിൽ പങ്കെടുക്കും.

ലഹരിവിരുദ്ധ സന്ദേശമുയർത്തുന്ന മിനി മാരത്തണിൽ ജനപ്രതിനിധികൾ, അഭിഭാഷകർ, പൊതുജനങ്ങൾ, യുവാക്കൾ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ പങ്കാളികളാകും.


