കൊച്ചി: എംഡിഎംഎയുമായി പ്രൊഡക്ഷൻ കൺട്രോളർ പിടിയിൽ. തലയോലപ്പറമ്പ് സ്വദേശി വിശാൽ സോമനെയാണ് ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തത്. എളംകുളത്തെ ലോഡ്ജ് മുറിയിൽ നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്ന് 5.6 ഗ്രാം എംഡിഎംഎ പിടികൂടിയതായി പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം ലഹരിമരുന്നുമായി പിടിയിലായ ജിം ട്രെയിനർമാരായ കെവിൻ, സാദിഖ് എന്നിവരുമായി വിശാലിന് മയക്കുമരുന്ന് ഇടപാടുകൾ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇവരുമായി ബന്ധപ്പെട്ട ലഹരി ശൃംഖലയെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *