മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിനികളുടെ അശ്ലീല ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ എംബിബിഎസ് വിദ്യാര്‍ഥി അറസ്റ്റില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മൂന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥി ഏബലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് സ്വദേശിയാണ് ഏബല്‍.

ഇന്നലെയാണ് വിദ്യാര്‍ഥിനി മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി നല്‍കിയത്. അറസ്റ്റു ചെയ്ത ഏബലിനെ പിന്നീട് പൊലീസ് ജാമ്യത്തില്‍ വിട്ടയച്ചു. ഏബലിന്റെ സീനിയര്‍ വിദ്യാര്‍ഥിനികളുടെ ചിത്രങ്ങളാണ് പ്രചരിപ്പിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ നിന്നും ചിത്രങ്ങളെടുത്ത് മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഇത്തരത്തില്‍ നിരവധി വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ ഇയാളുടെ ഫോണിലുണ്ടെന്നാണ് വിവരം. കൂടുതല്‍ പെണ്‍കുട്ടികള്‍ ഏബലിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്. ഏബലിനെതിരെ നിസ്സാര വകുപ്പുകളാണ് ചുമത്തിയതെന്ന് ആരോപിച്ച് മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനു മുന്നില്‍ ഇന്നലെ രാത്രിയും വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *