സംസ്ഥാനത്ത് സ്വര്‍ണവില മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. പവന് 560 രൂപ വര്‍ധിച്ചു. 1,08,000 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് ആനുപാതികമായി 70 രൂപയാണ് ഉയര്‍ന്നത്. 13,500 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ മാത്രം പവന് 1680 രൂപയാണ് വര്‍ധിച്ചത്.

