മണിമല: ഫുട്ബോൾ പ്രേമികൾക്കായി ആവേശകരമായ ഒരു കായിക മാമാങ്കത്തിന് മണിമല ഒരുങ്ങുന്നു. മണിമല YMCA യുടെ ആഭിമുഖ്യത്തിൽ ഇൻഫന്റ് ജീസസ് ഹോസ്പിറ്റൽ അഖില കേരള ഫുട്ബോൾ മത്സരം മെയ് 10-ന് മണിമല പഞ്ചായത്ത് സ്റ്റേഡിയത്തിൽ വെച്ച് നടക്കും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ ടീമുകൾ മാറ്റുരയ്ക്കുന്ന മത്സരത്തിൽ വിജയികളെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങളാണ്.

സമ്മാനവിവരങ്ങൾ ഇങ്ങനെ:
ഒന്നാം സമ്മാനം എം.വി.എം സിസ്റ്റംസ് മണിമല സ്പോൺസർ ചെയ്യുന്ന മണ്ണാംപറമ്പിൽ എം.വി മാത്യു മെമ്മോറിയൽ എവർറോളിംങ്ങ് ട്രോഫിയും 20,000 രൂപയും. രണ്ടാം സമ്മാനമായി അർബൻ ലക്സ് യൂണിസെക്സ് സലൂൺ മണിമല സ്പോൺസർ ചെയ്യുന്ന 10,000 രൂപ. മൂന്നാം സമ്മാനമായി ഗ്രേറ്റ് ഫിഷറീസ് മണിമല സ്പോൺസർ ചെയ്യുന്ന 5000 രൂപയും വിജയികൾക്ക് ലഭിക്കും. ഇവ കൂടാതെ മറ്റ് നിരവധി ആകർഷകമായ സമ്മാനങ്ങളും കായികതാരങ്ങളെ കാത്തിരിക്കുന്നു.

മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷൻ ഫീസ്: 2000 രൂപ. രജിസ്ട്രേഷനായി ബന്ധപ്പെടേണ്ട നമ്പറുകൾ: 9605403590, 9447400572, 9447772022
കായിക കേരളത്തിലെ കരുത്തരായ ടീമുകൾ അണിനിരക്കുന്ന ഈ ഫുട്ബോൾ വിരുന്നിലേക്ക് എല്ലാ കായിക പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.


