മോറാഴ: ഒമാനിലെ സൂര് ഖല്‍ഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ മോറാഴസ്വദേശിയായ യുവാവ് മരിച്ചു. മൊറാഴ കുമ്മനാട് മംഗാടന്‍തകത്ത് ഹൗസില്‍ റിഷാദാ(39)ണ് മരിച്ചത്. ദീര്‍ഘകാലമായി ഒമാനില്‍ കാര്‍ ഗോ കമ്പിനി ജീവനക്കാരനാണ് റിഷാദ്.
ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ മസ്കത്ത് കെഎംസിസി കെയര്‍ വിംഗിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.

