കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട-റോഡിൽ ആനക്കല്ലിൽ സൈക്കിൾ യാത്രക്കാരൻ ലോറി ഇടിച്ച് മരിച്ചു. കാഞ്ഞിരപ്പള്ളി വത്തിക്കാൻ സിറ്റി തുണ്ടിയിൽ സജി ഡൊമിനിക് (56) ആണ് മരിച്ചത്.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/BpqLGv5wPes9mbZqGEJjWq?mode=ac_t

ഇന്ന് കാലത്തായിരുന്നു സംഭവം. സജി സഞ്ചരിച്ചിരുന്ന സൈക്കിളിൽ പിന്നിൽ നിന്നും എത്തിയ ലോറി ഇടിക്കുകയായിരുന്നു. അപകടത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഇയാളെ ഗുരുതര പരിക്കുകളോടെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും പിന്നാലെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കാഞ്ഞിരപ്പള്ളി സെന്റ്റ് തോമസ് സ്കൂൾ ജീവനക്കാരനാണ് മരിച്ച സജി. കാർഷിക ഗ്രാമവികസന ബാങ്ക് മാനേജർ നിർമ്മലയാണ് ഭാര്യ. മക്കൾ സാന്ദ്ര മോൾ(കാനഡ), സാംരംഗ് (വിദ്യാർത്ഥി കാനഡ), സ്റ്റീവ്( വിദ്യാർത്ഥി മണിപ്പാൽ.)

