മുണ്ടക്കയം: ദേശീയപാതയിൽ മുണ്ടക്കയം 35-മൈൽ മരുതുംമൂടിന് സമീപം പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് കാറിലും ബൈക്കിലും ഇടിച്ച് 250 അടി താഴ്ത്തിയിലേക്ക് മറിഞ്ഞു. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ പത്തരയോട് കൂടിയായിരുന്നു സംഭവം.

ചങ്ങനാശേരിയിൽ നിന്ന് മൈദയും ആയി കുമളി ഭാഗത്തേക്ക് പോയ പിക്കപ്പ് ലോറി പെരുവന്താനം ഭാഗത്ത് നിന്ന് വന്ന ബൈക്കിലും കാറിലും ഇടിച്ച ശേഷം റോഡിന്റെ വശത്തെ ബാരിക്കേഡ് തകർത്ത് 250 അടി താഴ്ത്തിയിലേക്ക് മറിയുകയായിരുന്നു അപകടത്തിൽ പരിക്കേറ്റവരെ മുണ്ടക്കയം മെഡിക്കൽ ടെസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *