കാഞ്ഞിരപ്പള്ളി: കോട്ടയം കുമളി ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് പരിക്ക്.
📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/GpWiG4Xz2doCUqmgBDpIjE
ഞായറാഴ്ച അർദ്ധരാത്രി 12 മണിയോടെയായിരുന്നു സംഭവം. കോട്ടയത്ത് നിന്നും കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയിൽ കാഞ്ഞിരപ്പള്ളി ഭാഗത്ത് നിന്നും വരികയായിരുന്ന കാർ ഇടിച്ചു കയറുകയായിരുന്നു. തുടർന്ന് കാർ ബസ്സിലും ഇടിച്ചു.
https://www.facebook.com/share/r/Sh8miNKyGTUa26MV/?mibextid=qi2Omg
അപകടത്തിൽ ഓട്ടോറിക്ഷ യാത്രക്കാരായ ഒരു കുടുംബത്തിലെ കുട്ടികൾ ഉൾപ്പെടെ നാല് പേർക്കും കാർ ഡ്രൈവർക്കും പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റവരെ ഉടൻതന്നെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതിൽ കാർ ഡ്രൈവറായ കുന്നുംഭാഗം സ്വദേശി സോജനും ഓട്ടോറിക്ഷ യാത്രികരിൽ 2 പേർക്കും ഗുരുതരമായി പരിക്കേറ്റെന്നാണ് ലഭിക്കുന്ന വിവരം. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
അതേസമയം കാർ അമിതവേഗത്തിൽ ആയിരുന്നുവെന്നും, തങ്ങളുടെ വാഹനത്തെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു എന്നും ഓട്ടോറിക്ഷ യാത്രികരിൽ ഒരാൾ ക്രിട്ടിക്കൽ ടൈംസ് ന്യൂസിനോട് പ്രതികരിച്ചു. കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.
updating…
There is no ads to display, Please add some