കാഞ്ഞിരപ്പള്ളി: കോട്ടയം കുമളി ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി കുരിശു കവലയിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. സ്വകാര്യ ബസും, കാറും, സ്കൂൾ ബസുമാണ് അപകടത്തിൽപെട്ടത്.

തിങ്കളാഴ്ച രാവിലെ 9 മണിയോടെയായിരുന്നു അപകടം. പൊൻകുന്നം ഭാഗത്തു നിന്നും കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് വന്ന സ്വകാര്യ ബസിൽ സ്‌കൂൾ ബസ് ഇടിക്കുകയായിരുന്നു. തുടർന്ന് വെട്ടിച്ചു മാറ്റിയ സ്വകാര്യ ബസ് മറ്റൊരു കാറിൽ ഇടിച്ചു.

കുരിശുപള്ളിക്ക് സമീപത്തു നിന്നും എത്തിയ സ്കൂൾ ബസ് ആണ് അപകടത്തിന് കാരണം എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
അപകടത്തിൽ ആർക്കും പരിക്കില്ല.
