കാഞ്ഞിരപ്പള്ളി: എസ്ഡിപിഐ കാഞ്ഞിരപ്പള്ളി മണ്ഡലം പ്രതിനിധി സഭ മണ്ഡലം കമ്മിറ്റി ഓഫീസിൽവെച്ചു നടന്നു. മണ്ഡലം പ്രസിഡൻ്റ് അൻസാരി പത്തനാട് പതാക ഉയർത്തിയതോടെ പ്രതിനിധി സഭക്ക് തുടക്കമായി. മണ്ഡലം പ്രസിഡണ്ടിൻ്റെ അധ്യക്ഷതയിൽ നടന്നപരിപാടിയിൽ സംസ്ഥാന സമിതിയംഗം ജോർജ് മുണ്ടക്കയം ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
കേരളത്തില്‍ ഒരു എംഎല്‍എ പോലും ഇല്ലാത്ത ബിജെപിക്കും ആര്‍എസ്എസിനും അനുകൂലമായി പോലിസ് ഇടപെടലുകള്‍ വരുന്നതിന് പിന്നില്‍ പോലിസിലെ സംഘപരിവാര സ്ലീപ്പര്‍ സെല്ലുകളാണെന്ന് നേരത്തേ സിപിഎമ്മില്‍ നിന്ന് പോലും ആരോപണമുയര്‍ന്നിരുന്നു. പി വി അന്‍വര്‍ എംഎല്‍എയുടെ വെളിപ്പെടുത്തലോടുകൂടി പോലിസിനും ആര്‍എസ്എസിനും ഇടയില്‍ പാലമായി പ്രവര്‍ത്തിക്കുന്നത് ആരാണെന്ന് വെളിപ്പെട്ടിരിക്കുകയാണ്. മലപ്പുറം ജില്ലയ്ക്കെതിരായ ആസൂത്രിത നീക്കത്തിനു പിന്നിലും ഈ കൂട്ടുകെട്ടിന്റെ ഗൂഢാലോചന പ്രകടമാണ്. കൊലപാതകമുള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങള്‍ പോലിസിനെതിരേ ഉയര്‍ന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ചില മത-സാമൂഹിക വിഭാഗങ്ങള്‍ക്കെതിരേ ചുമത്തിയിട്ടുള്ള കള്ളക്കേസുകളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തില്‍ നടക്കുന്ന ഇരട്ട നീതിയും വിവേചനവും പരിശോധിച്ചാല്‍ കേരളാ പോലിസിലെ ആര്‍എസ്എസ് സ്വാധീനം ബോധ്യമാകും. കൃത്യമായ തെളിവുകളോടെയുള്ള വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ സിപിഎമ്മിന്റെ ഫാഷിസ്റ്റ് വിരുദ്ധതയുടെ കാപട്യം വ്യക്തമായിരിക്കുകയാണന്നും ഏറെ ഗൗരവമുള്ളതാണന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
എസ്ഡിപിഐ ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് സിയാദ് ജില്ലാ കമ്മിറ്റി ട്രഷറർ ആരിഫ് എന്നിവർ ആശംസകൾ നൽകി സംസാരിച്ചു. മണ്ഡലം സെക്രട്ടറി വിഎസ് അഷറഫ്റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ഉവൈസ് ബഷീർതുടർന്ന് നടന്ന തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി നിയന്ത്രിക്കുകയും, ഈരാറ്റുപേട്ട മുൻസിഫൽ പ്രസിഡൻ്റ് സിഎച്ച് ഹസീബ് നേതൃത്വങ്ങൾക്കുള്ള ക്ലാസ് നടത്തി. എസ്ഡിപിഐ ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് സിയാദ്പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുകയും ചെയ്തു.
പ്രസിഡൻ്റ് അൻസാരി പത്തനാട്,വൈസ് പ്രസിഡന്റ് വിഎസ്അഷറഫ് സെക്രട്ടറി റഫീഖ് വാഴൂർ,ജോ:സെക്രട്ടറിമാരായിഅജീബ് പത്തനാട്, ഷെമീർ പട്ടിമറ്റം,ട്രഷറർ – അലി അക്ബർകമ്മിറ്റിയംഗങ്ങളായിഹാരീസ് ചാമംപതാൽ ഫൈസൽചാമംപതാൽ,കെ എൻ സുബൈർ പത്തനാട്,അബ്ദുൾ റസാഖ് വാഴൂർ കൗൺസിൽ അംഗമായി സിയാദ് പാറയിൽ എന്നിവരെ തിരഞ്ഞെടുത്തു.

പുതിയ മണ്ഡലം പ്രസിഡന്റ് അൻസാരി പത്തനാട്സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. സെക്രട്ടറി റഫീഖ് വാഴൂർനന്ദി പറഞ്ഞു.

