കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പേട്ട സ്കൂളിന് സമീപം ശബരിമല തീർഥാടകർ സഞ്ചരിച്ച ബസിനെ ബൈക്കിൽ മറികടക്കുന്നതിനിടെയുണ്ടായ അപകടത്തിൽ മരിച്ച ബൈക്ക് യാത്രികനായ യുവാവിന്റെ സംസ്കാരം നാളെ.

കാഞ്ഞിരപ്പള്ളി മണ്ണാറക്കയം സ്വദേശി വെട്ടിയാങ്കൽ ലിബിൻ തോമസ് (26) ആണ് മരിച്ചത്. പൊതുദർശനത്തിനും ശുശ്രൂഷകൾക്കും ശേഷം നാളെ ഉച്ചകഴിഞ്ഞ് 3 മണിക്ക് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കത്രീഡൽ പള്ളി സെമിത്തേരിയിൽ ലിബിന്റെ സംസ്കാരം നടക്കും.

വെള്ളിയാഴ്ച വൈകിട്ട് 3.45 ഓടെയായിരുന്നു അപകടം. തീർത്ഥാടകർ സഞ്ചരിച്ച ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ യുവാക്കൾ സഞ്ചരിച്ച ബൈക്കിന്റെ ഹാൻഡിൽ ബസിൽ തട്ടുകയും ഇവർ റോഡിൽ വീഴുകയുമായിരുന്നു.

എതിരെ വന്ന കാറിലേക്ക് റോഡിലൂടെ നിരങ്ങി നീങ്ങിയ ബൈക്ക് ഇടിച്ചു കയറിയതാണ് മരണത്തിനിടയാക്കിയത്. ഉടൻ തന്നെ യുവാക്കളെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ലിബിൻ മരണപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *