കോട്ടയം: എം.സി റോഡിൽ കോട്ടയം അടിച്ചിറയിൽ ബൈക്കും അന്തർ സംസ്ഥാന ബസും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. കോട്ടയം ഗാന്ധിനഗർ കല്ലുപുരയ്ക്കൽ വീട്ടിൽ കെ.എസ് സുൽത്താൻ (22) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന തെള്ളകം വലിയകാലായിൽ തടത്തിപ്പറമ്പിൽ ബാദുഷ നിഷാദി (27) നെ കോട്ടയം തെള്ളകം കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച അർദ്ധരാത്രിയിലായിരുന്നു സംഭവം. ഏറ്റുമാനൂർ ഭാഗത്തു നിന്നും സംക്രാന്തി ഭാഗത്തേയ്ക്ക് വരികയായിരുന്നു ഇരുവരും സഞ്ചരിച്ച ബൈക്ക്. ഇവർ സഞ്ചരിച്ച ബൈക്കിൽ എതിർ ദിശയിൽ നിന്നും എത്തിയ ബൈക്കിൽ അന്തർ സംസ്ഥാന ബസ് ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ടു പേരും റോഡിൽ വീണു.

ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് രണ്ടു പേരെയും കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും സുൽത്താന്റെ മരണം സംഭവിച്ചിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. സംഭവത്തിൽ ഏറ്റുമാനൂർ പൊലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *