ഇന്ന് നാലരക്ക് ചില കാര്യങ്ങൾ വെളിപ്പെടുത്തുമെന്ന് കെ.ടി. ജലീൽ എംഎൽഎ. ചില കാര്യങ്ങൾ തനിക്ക് വെളിപ്പെടുത്താനുണ്ട്. ഇവിടെ വച്ച് പറയുന്നില്ല. എല്ലാം ഇന്ന് നാലരക്ക് പറയുമെന്നും ജലീൽ പറഞ്ഞു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രചരണ വേളയിൽ പ്രധാനമന്ത്രി നടത്തിയ വിവാദ പരാമർശമാണ് ബുക്ക്‌ എഴുതാൻ കാരണമായത്.

ഗാന്ധിജിയെ തമസ്‌കരിക്കുവാൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടക്കുന്നു. പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചു. അതിനർത്ഥം രാഷ്ട്രീയ പ്രവർത്തനവും പൊതുജീവിതവും അവസാനിപ്പിക്കും എന്നല്ലെന്നും ജലീൽ വ്യക്തമാക്കി.

തെരെഞ്ഞെടുപ്പ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നുവെന്ന് ജലീൽ നേരത്തെ വ്യക്തമാക്കിയിരുന്നു. ആരോടും പ്രതിബദ്ധയില്ല. അത് കോൺഗ്രസിനോടുമില്ല, സിപിഎമ്മിനോടുമില്ല. അതേസമയം, സിപിഎമ്മിനോട് സഹകരിച്ച് പോകാനാണ് താൽപര്യം. അൻവറിനോട് ചില കാര്യങ്ങളിൽ യോജിപ്പുണ്ട്, എന്നാൽ ചില കാര്യങ്ങളിൽ യോജിപ്പ് ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് കെടി ജലീൽ എംഎൽഎ പ്രഖ്യാപിച്ചിരുന്നു. ഒരധികാരപദവിയും വേണ്ട. അവസാന ശ്വാസം വരെ സിപിഎം സഹയാത്രികനായി തുടരും. വിശദവിവരങ്ങൾ ഒക്ടോബർ രണ്ടിന് പുറത്തിറങ്ങുന്ന “സ്വർഗസ്ഥനായ ഗാന്ധിജി”യുടെ അവസാന അധ്യായത്തിലുണ്ടാവുമെന്നും കെടി ജലീൽ എംഎൽഎ ഫേസ്ബുക്കിൽ ഇന്നലെ കുറിച്ചിരുന്നു.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *