കാഞ്ഞിരപ്പള്ളി: കേരളത്തിലെ കലാലയങ്ങളിൽ എസ്എഫ്ഐയുടെ നേതൃത്വത്തിൽ നടക്കുന്ന അക്രമ രാഷ്ട്രീയത്തിനെതിരെ സമൂഹ മനസാക്ഷി ഉണരണം എന്ന് ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ് അഭിപ്രായപ്പെട്ടു . അക്രമംകൊണ്ടും ഭീഷണികൊണ്ടും കോൺഗ്രസിന്റെ വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളെ തകർക്കാം എന്നാണ് ഡി വൈ എഫ് ഐ യും എസ് എഫ് ഐ യും കരുതുന്നതെങ്കിൽ അത് വിലപ്പോകില്ലെന്നും നാട്ടകം സുരേഷ് പറഞ്ഞു.
കെ എസ് യു ജില്ലാ പ്രസിഡണ്ടായ കെ എൻ നൈസാമിനെതിരെ നടന്ന അക്രമത്തിൽ പ്രതിഷേധിച്ചുകൊണ്ട് കോൺഗ്രസ് കാഞ്ഞിരപ്പള്ളി കറുകച്ചാൽ ബ്ലോക്ക് കമ്മിറ്റികൾ സംയുക്തമായി നടത്തിയ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡിസിസി പ്രസിഡന്റ് .
കാഞ്ഞിരപ്പള്ളി കുരിശ് കവലയിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനത്തിലും യോഗത്തിലും നൂറു കണക്കിന് പ്രവർത്തകർ പങ്കെടുത്തു. കോൺഗ്രസ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പ്രസിഡൻറ് അഡ്വ പി ജീരാജ് അധ്യക്ഷത വഹിച്ചു ഡിസിസി ജനറൽ സെക്രട്ടറിമാരായ അഡ്വ പി എ ഷെമീർ , പ്രൊഫ റോണി കെ ബേബി , ഷിൻസ് പീറ്റർ ജോബിൻ ജേക്കബ് , കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റുമാരായ മനോജ് തോമസ് , ബിനു മറ്റക്കര ,
യു ഡി എഫ് കൺവീനർ ജിജി അഞ്ചാനി , ഡി സി സി എക്സിക്യൂട്ടീവ് കമ്മറ്റി അംഗം ജോ തോമസ് , ഡി സി സി അംഗം രഞ്ജു തോമസ് ,
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നിബു ഷൗക്കത്ത് , കെപിസിസി സംസ്കാര സഹിതി ജില്ലാ ചെയർമാൻ എം കെ ഷെമീർ , സുനിൽ തേനമ്മക്കൽ,നായിഫ് ഫൈസി,കൃഷ്ണകുമാർ, ജെനിൻ ഫിലിപ്പ്, ഷിയാസ് മുഹമ്മദ്,ലിബിൻ ഐസക്, റിച്ചി സാം, കെ എസ് യു സംസ്ഥാന ഭാരവാഹികൾ ജിത്തു , സെബാൻ,ഷിനാസ് കിഴക്കയിൽ, , അസീബ് ഈട്ടിക്കൽ ,സുബിൻ മാത്യു,കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റുമാരായ
ബിജു പത്യാല , ജോജി മാത്യു , സാലു പതാലിൽ , അജിതാ,
അനിൽ ,സുനിൽ സീബ്ലൂ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ശ്രീകലാ ഹരി , സേവാദൾ സംസ്ഥാന സെക്രട്ടറി രാജീവ് വെള്ളാവൂർ , സന്തോഷ് മണ്ണനാനി,അൻവർ പുളിമൂട്ടിൽ, ഫൈസൽ മഠത്തിൽ, അൻവർഷാ കൊനാട്ടുപറമ്പിൽ,ഫസിലി കോട്ടവാതുക്കൽ,അബ്‌ദുൽ അസീസ്,കൊച്ചുമോൻ,അഫ്സൽ കളരിക്കൽ,ലിന്റു ഈഴൻകുന്നേൽ, റോബിറ്റ് എന്നിവർ പ്രസംഗിച്ചു .
There is no ads to display, Please add some