കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി വട്ടകപ്പാറയിൽ വൻ തീപിടുത്തം. സ്വകാര്യ വ്യക്തിയുടെ വീടിന് സമീപത്തെ പറമ്പിൽ കൂട്ടിയിട്ടിരുന്ന ഫ്രിഡ്ജ് വേസ്റ്റിൽ നിന്നാണ് തീ പടർന്നത്. കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീ അണച്ചു.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇 https://chat.whatsapp.com/FesXI7JryxC1Kzb6ZwnOdV

തിങ്കളാഴ്ച വൈകുന്നേരം നാലരയോടെ ആയിരുന്നു സംഭവം. സമീപത്തൊട്ടാകെ വൻതോതിൽ പുകപടലങ്ങൾ ഉയരുന്നത് കണ്ട സമീപവാസികളാണ് ഫയർഫോഴ്സിൽ വിവരം അറിയിച്ചത്. തീ ആളിക്കത്തുന്നത് കണ്ട് താൻ അണക്കാൻ ശ്രമിച്ചു എന്നും എന്നാൽ ഭലമുണ്ടായില്ല എന്നും സമീപത്തെ വീട്ടുകാരൻ പറഞ്ഞു.

അതേസമയം ഇവിടെ എന്നും ഫ്രിഡ്ജ് മാലിന്യങ്ങൾക്ക് തീ ഇടാറുണ്ടെന്നും. ഇതിനുപിന്നിൽ ഒരു സംഘം തന്നെ ഉണ്ടെന്നും നാട്ടുകാർ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *