കോഴിക്കോട്: കോഴിക്കോട് ജില്ലാ കളക്ടർക്ക് മാവോയിസ്റ്റുകളുടെ പേരിൽ ഭീഷണിക്കത്ത്. കൊച്ചിയിൽ പൊട്ടിയത് പോലെ കോഴിക്കോടും പൊട്ടുമെന്നാണ് കത്തിലെ ഭീഷണി. സിപിഐഎംഎല്ലിനു വേണ്ടി എന്ന് കത്തില്‍ പറയുന്നുണ്ട്. ഇന്നലെ വൈകിട്ടാണ് കത്ത് ലഭിച്ചത്.

വ്യാജ കമ്യൂണിസ്റ്റുകൾ വേട്ടയാടിയാൽ ശക്തമായി തിരിച്ചടിക്കും. പിണറായിപ്പോലീസിന്റെ വേട്ട തുടർന്നാൽ തിരിച്ചടിയുണ്ടാകുമെന്നും കത്തിൽ പറയുന്നു. സംഭവത്തില്‍ നടക്കാവ് പൊലീസ് അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

You missed