കോട്ടയം: ടി.ടി.ഇ യുടെ വേഷം ധരിച്ച് ട്രെയിനിനുള്ളിൽ ടിക്കറ്റ് പരിശോധന നടത്തിയ യുവതിയെ റെയിൽവേ പൊലീസ് പിടികൂടി. കൊല്ലം കാഞ്ഞവേലി മുതുകാട്ടിൽ വീട്ടിൽ റംലത്തിനെ (42) യാണ് കോട്ടയം റെയിൽവേ എസ്.എച്ച്.ഒ റെജി പി. ജോസഫിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

രാജ്യറാണി എക്സ്പ്രസ് ട്രെയിനിനുള്ളിൽ സതേൺ റെയിൽവേയുടെ ഐഡി കാർഡ് ധരിച്ച ശേഷം, ഇവർ ട്രെയിനിൽ പരിശോധന നടത്തുകയായിരുന്നു.

സംശയം തോന്നിയ ടിടിഇ അജയകുമാർ ഇവരെ ചോദ്യം ചെയ്തു. എന്നാൽ, ഇവർ പരസ്പര വിരുദ്ധമായ മൊഴിയാണ് നൽകിയത്. ഇതേ തുടർന്ന്, കോട്ടയം റെയിൽവേ സ്റ്റേഷനിലേയ്ക്ക് ട്രെയിൻ അടുക്കാറായതോടെ റെയിൽവേ എസ്.എച്ച്.ഒ റെജി പി ജോസഫിനെ ടി. ടി.ടി ഇ അജയകുമാർ വിവരം അറിയിച്ചു.

തുടർന്ന്, പ്ളാറ്റ്ഫോമിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ എസ് എച്ച് ഒ വിവരം അറിയിച്ചു. തുടർന്ന്, വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പ്രതിയെ റെയിൽവേ പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തു. തുടർന്ന്, പ്രതിയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

You missed