കോട്ടയം: കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം ഇടിഞ്ഞുവീണ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങി കിടന്ന സ്ത്രീ മരിച്ചു. അപകടം നടന്ന് രണ്ട് മണിക്കൂറിന് ശേഷമാണ് സ്ത്രീയെ പുറത്തെടുക്കാന്‍ കഴിഞ്ഞത്.
രോഗിയുടെ കൂട്ടിരിപ്പുകാരിയായ സ്ത്രീയാണ് അപകടത്തില്‍പ്പെട്ടത്. ആശുപത്രി കെട്ടിടത്തില്‍ കുളിക്കാന്‍ പോയതായിരുന്നു ഇവര്‍. തലയോലപ്പറമ്പ് സ്വദേശിയായ ബിന്ദു (52) ആണ് മരിച്ചത്.