കോട്ടയം: കോട്ടയം മണർകാട് ഓടയിൽ വീണ് കഴുത്തൊടിഞ്ഞ് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. മണർകാട് ചെറിയാൻ ആശ്രമത്തിന് സമീപം പുതുപ്പറമ്പിൽ ബിനു പി ചെറിയാൻ (53) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ഏഴരയോടെ മണർകാട് ഐരാറ്റുനടയിൽ ആയിരുന്നു അപകടം.

വീട്ടിലേക്ക് പോകുന്നതിനായി സ്കൂട്ടറിൽ എത്തിയതായിരുന്നു ബിനു. അയിരാറ്റുനട ഭാഗത്ത് വച്ച് വാഹനം റോഡ് അരികിൽ ഒതുക്കിയ ശേഷം മൂത്രമൊഴിക്കാനായി ബിനു പുറത്തേക്കിറങ്ങി. ഇതിനിടെ കാൽതെറ്റി ഓടയിൽ വീണതാണെന്ന് സംശയിക്കുന്നു.

മൃതദേഹം മണർകാട് സെൻ്റ് മേരീസ് ആശുപത്രി മോർച്ചറിയിൽ. സംഭവത്തിൽ മണർകാട് പോലീസ്കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

You missed