കൂത്താട്ടുകുളം നഗരസഭയിൽ നാടകീയ രംഗങ്ങളും സംഘർഷാവസ്ഥയും. അവിശ്വാസപ്രമേയം ചർച്ചയ്ക്ക് എടുക്കാനിരിക്കെ കൂറ് മാറുമെന്ന് ഭയന്ന് സി പി എം കൗൺസിലറെ കടത്തിക്കൊണ്ടുപോയി. കൗൺസിലർ കലാ രാജുവിനെയാണ് കടത്തിക്കൊണ്ടുപോയത്. എൽ ഡി എഫ് ഭരണ സമിതിക്ക് എതിരെ ഇന്ന് അവിശ്വാസം ചർച്ചയ്ക്ക് എടുക്കാൻ ഇരിക്കവെയാണ് നാടകീയ തട്ടിക്കൊണ്ടുപോകൽ.

കൗൺസിലറെ കടത്തി കൊണ്ടുപോയത് പൊലീസ് നോക്കിനിൽക്കവെയായിരുന്നുവെന്ന് യു ഡി എഫ് ആരോപിച്ചു. യു ഡി എഫ് കൗൺസിലർമാരെ അകത്തു കയറാൻ സമ്മതിച്ചിട്ടില്ല. മുൻ മന്ത്രി അനുബ് ജേക്കബ് അടക്കമുള്ളവർ സ്ഥലത്തെത്തിയിട്ടുണ്ട്. നഗരസഭക്ക് മുന്നിൽ പ്രവർത്തകർ സംഘടിച്ച് നിൽക്കുന്നത് നേരിയ സംഘർഷവാസ്ഥ സൃഷ്ടിക്കുന്നുണ്ട്. പ്രവർത്തകർ പൊലീസ് സ്റ്റേഷനും ഉപരോധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *