തിരുവനന്തപുരം: കെ കെ ശിവരാമനെ ഇടുക്കി എൽഡിഎഫ് ജില്ലാ കൺവീനർ സ്ഥാനത്തു നിന്ന് നീക്കി. സിപിഐ സംസ്ഥാന എക്സക്യൂട്ടീവിന്റേതാണ് തീരുമാനം. ശിവരാമന്റെ ഫേസ്ബുക്ക് പോസ്റ്റുകൾ ഘടക കക്ഷികൾക്ക് ദോഷം ഉണ്ടാക്കിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം സംസ്ഥാന കമ്മിറ്റിയിൽ പറഞ്ഞു.

മുന്നണി മര്യാദകൾ പാലിക്കാതെയുള്ള അഭിപ്രായങ്ങൾ കെ കെ ശിവരാമൻ നടത്തിയെന്നാണ് വിലയിരുത്തല്‍. പകരം ജില്ലാ സെക്രട്ടറി കെ സലിം കുമാർ എൽഡിഎഫ് കൺവീനറായേക്കും.

Leave a Reply

Your email address will not be published. Required fields are marked *