സംസ്ഥാനം നേരിടുന്നത് ഗുരുതര ധനകാര്യ പ്രതിസന്ധിയാണെന്ന് വ്യക്തമാക്കി കേരളത്തിന്റെ ധനകാര്യ ധവളപത്രം നിയമസഭയിൽ. 5.07 ലക്ഷം കോടി രൂപയാണ് കേരളത്തിന്റെ ആകെ കടബാധ്യത. സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ 77 ശതമാനവും ശമ്പളം, പെൻഷൻ, പലിശ തുടങ്ങിയ നിർബന്ധിത ചെലവുകൾക്കായി ചെലവാകുന്നതായും ധനകാര്യമന്ത്രി കൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ച ധവളപത്രത്തിൽ പറയുന്നു.


