പിതൃസ്മരണയില്‍ ഇന്ന് കര്‍ക്കടക വാവുബലി. പ്രധാനകേന്ദ്രങ്ങളിലെല്ലാം രാവിലെ മുതല്‍ ആയിരക്കണക്കിന് ആളുകള്‍ ബലി തര്‍പ്പണത്തിനായി എത്തി. ആലുവ, ശംഖുമുഖം, തിരുന്നാവായ, തിരുനെല്ലി തുടങ്ങിയിടങ്ങളില്‍ പുലര്‍ച്ചെ മുതല്‍ വലിയ തിരക്കാണ്. വൈകീട്ട് മൂന്ന് മണിവരെ തര്‍പ്പണം ഉണ്ടാകും.

പെരിയാര്‍ തീരത്തെ 40 താല്‍ക്കാലിക ബലിത്തറകളില്‍ പുലര്‍ച്ചെ തര്‍പ്പണം ആരഭിച്ചു. മഹാദേവ ക്ഷേത്രത്തില്‍ രാവിലെ 5നു മേല്‍ശാന്തി മുല്ലപ്പിള്ളി ശങ്കരന് നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ പിത്യപൂജ, കൂട്ടനമസ്കാരം, പശുദാനം. സായൂജ്യ പൂജ, തിലഹവനം. രണ്ടു ദിവസം മഴ ഇല്ലാതിരുന്നതിനാല്‍ മണപ്പുറത്തെ ഭക്തര്‍ക്ക് അനുഗ്രഹമായി. ക്ഷേത്ര ദര്‍ശനത്തിന് ഒരേസമ യം 500 ചേര്ക്കു വരി നില്ക്കാവു ന്ന പന്തല്‍ ഒരുക്കിയിട്ടുണ്ട്.


