കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥിയുടെ പേഴ്സ് മോഷ്ടിക്കാൻ ശ്രമിച്ച യുവാവിനെ യാത്രക്കാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ ഇന്ന് 4 മണിക്ക് ശേഷമാണ് സംഭവം, വിദ്യാർത്ഥിയുടെ പേഴ്സ് മോഷ്ടിക്കാൻ ശ്രമിക്കവേ നാട്ടുക്കാർ ഇയാളെ പിടികൂടുകയായിരുന്നു. യാത്രക്കാരാണ് മോഷ്ടാവ് കുട്ടിയുടെ ബാഗിൽ കൈ ഇടുന്നത് കാണുന്നത്, ഉടൻ യാത്രക്കാർ ഇയാളെ പിടികൂടുകയും കാഞ്ഞിരപ്പള്ളി പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. പോലീസ് സംഭവ സ്ഥലത്ത് എത്തി മോഷ്ടാവിനെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു