കാഞ്ഞിരപ്പള്ളി: ലഹരി വിമുക്ത കേരളം സാക്ഷാത്കരിക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് പ്രൊഫ. റോണി കെ. ബേബി എം.എൽ.എ. അഭിപ്രായപ്പെട്ടു. താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും കാഞ്ഞിരപ്പള്ളി ബാർ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ‘റീ കണക്റ്റിംഗ് യൂത്ത്’ എന്ന പേരിൽ സംഘടിപ്പിച്ച മിനി മാരത്തൺ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാഞ്ഞിരപ്പള്ളി ടൗണിൽനിന്ന് പൊൻകുന്നം കോടതി കോംപ്ലക്സിലേക്കായിരുന്നു മാരത്തൺ.

താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർപേഴ്സണും മുൻസിഫ് മജിസ്ട്രേറ്റുമായ സ്മിത സൂസൻ മാത്യു അധ്യക്ഷത വഹിച്ചു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് നിയത പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എ. ഷെമീർ, ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. റെനി ജോസഫ്, സെക്രട്ടറി അഡ്വ. ടി.എസ്. രാജു, കാഞ്ഞിരപ്പള്ളി പോലീസ് സർക്കിൾ ഇൻസ്പെക്ടർ കെ.എൽ. മഹേഷ്, എക്സൈസ് ഇൻസ്പെക്ടർ ടോജോ, താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി സജു ജെ. സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.

അഡ്വ. എം.എ. ഷാജി, അഡ്വ. അലക്സ് ജെ. ഇടയ്ക്കാട്ട്, അഡ്വ. സോണി തോമസ്, ലീഗൽ സർവീസസ് കമ്മിറ്റി പാനൽ അഭിഭാഷകരായ ജോസ് സിറിയക്, ബിന്ദു എം. തോമസ്, അർച്ചന പിള്ള, ബാർ അസോസിയേഷൻ അംഗങ്ങളായ അഡ്വ. അലോഷ്യസ്, അഡ്വ. ആതിൽസ് ശൈലൻ, അഡ്വ. അലീഷാ യൂസഫ് എന്നിവരും പങ്കെടുത്തു.

പാരാ ലീഗൽ വോളന്റിയർമാർ, വിവിധ സ്കൂളുകളിലെയും കോളേജുകളിലെയും വിദ്യാർത്ഥികൾ എന്നിവർ മിനി മാരത്തണിൽ അണിനിരന്നു. ഫിനിഷിങ് പോയിന്റിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീധർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

You missed