കാഞ്ഞിരപ്പള്ളി: കോട്ടയം കുമളി ദേശീയപാതയിൽ പൂതക്കുഴി ചെക്ക് ഡാമിന് സമീപം കൈത കയറ്റിവന്ന പിക്കപ്പ് മറിഞ്ഞ് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല.
ഞായറാഴ്ച രാത്രി 8 മണിയോടെയായിരുന്നു സംഭവം. മുണ്ടക്കയം ഭാഗത്തുനിന്നും കാഞ്ഞിരപ്പള്ളിയിലേക്ക് വരികയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ടയർ പൊട്ടിയതാണ് അപകടത്തിന് കാരണം.

അപകടത്തെ തുടർന്ന് കാഞ്ഞിരപ്പള്ളി ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി. നിലവിൽ ഇതുവഴിയുള്ള ഗതാഗതം ഒരു സൈഡ് വഴി മാത്രമാണുള്ളത്. ക്രെയിൻ എത്തിയാൽ മാത്രമേ വാഹനം റോഡിൽനിന്ന് നീക്കാനാകു. ഇതിന് 2 മണിക്കൂറോളം താമസം വരുമെന്നാണ് ലഭിക്കുന്ന വിവരം.
