കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഇരുപത്തിയൊന്നാം വാർഡിലെ കുന്നേൽ ആശുപത്രിപ്പടി -കാഞ്ഞിരപ്പള്ളി റോഡ് തകർന്ന് തരിപ്പണമായി കുളം പോലെയായിട്ടും വേണ്ടപ്പെട്ട ജനപ്രതിനിധികൾ ഉൾപ്പെടെ മൗനം പാലിക്കുന്നതായി ആരോപണം.

കാഞ്ഞിരപ്പള്ളി തമ്പലക്കാട് റോഡിൽ നിന്നും കുന്നേൽ ആശുപത്രിക്കു പോകുവാനും, പൊൻകുന്നം പോകുന്നതിനും ചെറുവാഹനങ്ങളും, വലിയ വാഹനങ്ങളും കടന്നു പോവുന്ന നിരവധി ആളുകൾ ദിവസേന ഉപയോഗിക്കുന്ന ലിങ്ക് റോഡായ ഇത് പലയിടത്തായി തകർന്ന് തരിപ്പണമായിട്ടും, റോഡ് കുളം പോലെയായിട്ടും അധികാരികൾ ഇറോഡിനെ അവഗണിക്കുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You missed