കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ആനക്കല്ല് വണ്ടൻപാറയിൽ മദ്യലഹരിയിൽ യുവാവ് ഓടിച്ച ഗുഡ്‌സ് ആപ്പേ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. പൊടിമറ്റം സ്വദേശി അജേഷ് (49) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആനക്കല്ല് സ്വദേശിയായ ജ്യോതിഷിനെ കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/H4BQzZ12h5JH0yoLnCZmvv?mode=gi_t

വെള്ളിയാഴ്ച രാത്രിയായിരുന്നു നാടിനെ നടുക്കിയ സംഭവം. പൂർണ്ണമായും മദ്യലഹരിയിലായിരുന്ന ജ്യോതിഷ്, വണ്ടൻപാറ ഭാഗത്ത് എത്തിയ ഒരു പെട്ടി ഓട്ടോയുമായി നടുറോഡിലൂടെ അതിവേഗം പാഞ്ഞടുക്കുകയായിരുന്നു. നിയന്ത്രണം വിട്ട ഓട്ടോ വഴിയരികിലും മറ്റുമായി ഗാനമേള ആസ്വദിച്ചുകൊണ്ടിരുന്ന നാട്ടുകാർക്കിടയിലേക്കും വാഹനങ്ങൾക്കിടയിലേക്കും ഇടിച്ചു കയറുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You missed