കാഞ്ഞിരപ്പള്ളി: കോട്ടയം കുമളി ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി കുരിശു ജംഗ്ഷനിൽ വാഹനാപകടം. ശബരിമല തീർത്ഥാടക സഞ്ചരിച്ചിരുന്ന ബസും രണ്ട് കാറും ആണ് അപകടത്തിൽപ്പെട്ടത്.

വ്യാഴാഴ്ച വൈകുന്നേരം 7 മണിയോടെ കാഞ്ഞിരപ്പള്ളി കുരിശു ജംഗ്ഷനിൽ ടാക്സി സ്റ്റാൻഡിന് മുൻപിൽ ആയിരുന്നു അപകടം. പൊൻകുന്നം ഭാഗത്തുനിന്ന് വരികയായിരുന്നു വാഹനങ്ങൾ.

ഇതിൽ മുൻപിൽ ഉണ്ടായിരുന്ന കാർ മണിമല ഭാഗത്തേക്ക് തിരിയാൻ ശ്രമിക്കുന്നതിനിടയിൽ പിന്നാലെ എത്തിയ കാർ ബ്രേക്ക് ചവിട്ടിയതോടെ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നടുവിൽ ഉണ്ടായിരുന്ന കാർ മുൻപിലെ കാറിലേക്ക് ഇടിച്ചു കയറി.

അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. അപകടത്തിൽ ആർക്കും പരിക്കില്ല. കാഞ്ഞിരപ്പള്ളി പോലീസ് സംഘം സ്ഥാനത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *