മുണ്ടക്കയം. നിയന്ത്രണം വിട്ട ബൈക്ക് ശബരിമല തീർഥാടക വാഹനത്തിൽ ഇടിച്ച് യുവാവ് മരിച്ചു. ഒരാൾക്ക് പരിക്ക്. മഞ്ഞളരുവി പാലയ്ക്കൽ വർക്കിച്ചൻ്റെ മകൻ ജെറിൻ (17)ആണ് മരിച്ചത്. വടകരയോലിൽ തോമസിന്റെ മകൻ നോബിൾ(17) നു പരിക്കേറ്റു.

ഇന്ന് വൈകിട്ട് 4 മണിയോടെ എരുമേലി റൂട്ടിൽ കണ്ണിമലയിൽ ആയിരുന്നു അപകടം. മഠംപഠി എസ് വളവിനും സ്‌കൂളിനും ഇടയിൽ ചെറിയ വളവിൽ വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. യുവാക്കൾ മുണ്ടക്കയത്തു നിന്നും മഞ്ഞളരുവി ഭാഗത്തേക്ക് പോവുകയായിരുന്നു. തമിഴ്‌നാട് സ്വദേശികളായ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസിലാണ് സ്കൂട്ടർ ഇടിച്ചത്.

അപകട സ്ഥലത്ത് തന്നെ ജെറിൻ മരണപ്പെട്ടതായി ദൃക്‌സാക്ഷികൾ പറയുന്നു. നോബിൾ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *