കാഞ്ഞിരപ്പള്ളി: സ്വന്തം അമ്മയുടെ കഴുത്തിൽ കിടന്നിരുന്ന മാല പൊട്ടിച്ചെടുത്ത് കടന്ന യുവാവിനെയും ഇയാളെ രക്ഷപ്പെടാൻ സഹായിച്ച സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. കാളകെട്ടി സ്വദേശി ടോജൻ കുര്യൻ, സുഹൃത്ത് ഷംസാദ് എന്നിവരാണ് അറസ്റ്റിലായത്.

ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയായിരുന്നു സംഭവം. അമ്മയും സഹോദരിയും താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറിയ ടോജൻ, അമ്മയുടെ കഴുത്തിൽ കിടന്നിരുന്ന രണ്ട് പവൻ തൂക്കം വരുന്ന മാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. ഏകദേശം രണ്ട് ലക്ഷം രൂപ വിലവരുന്ന മാലയാണ് മോഷ്ടിച്ചത്.

മാലയുമായി വീട്ടിൽനിന്ന് ഇറങ്ങിയ ടോജൻ സുഹൃത്തായ ഷംസാദിന്റെ ഓട്ടോറിക്ഷയിൽ കയറി സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. സംഭവമറിഞ്ഞ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. മോഷണം സംബന്ധിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *