കാസർഗോഡ്: സി.പി.എം കാസർകോട്‌ മുൻ ജില്ല സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവും തൃക്കരിപ്പൂർ മുൻ എം.എൽ.എയുമായിരുന്ന കെ. കുഞ്ഞിരാമൻ (80) അന്തരിച്ചു.

വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് വിശ്രമത്തിലായിരുന്നു. നിലവിൽ സിപിഎം ചെറുവത്തൂർ ഏരിയാ കമ്മിറ്റിയംഗമാണ്‌. 1994 മുതൽ 2004 വരെ ജില്ലാസെക്രട്ടറിയായിരുന്നു.

2006 മുതൽ 2016 വരെ തൃക്കരിപ്പൂർ എം എൽ എ ആയിരുന്നു. 1994 മുതൽ 2004 വരെ ജില്ലാസെക്രട്ടറിയായും സ്ഥാനം അനുഷ്ടിച്ചു.1979 മുതൽ 84 വരെ ചെറുവത്തൂർ പഞ്ചായത്ത്‌ പ്രസിഡന്റ് സ്ഥാനം വഹിച്ചു.

1943 നവംബർ 10ന്‌ തുരുത്തിയിൽ ജനിച്ച കുഞ്ഞിരാമൻ വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് പൊതുപ്രവർത്തനത്തിൽ സജീവമായത്.

ഇന്ന് രാവിലെ 10 മണിക്ക് കാലിക്കടവ്,11 മണിക്ക് കാരിയിൽ, 12 മണിക്ക് ചെറുവത്തൂർ എന്നിവിടങ്ങളിൽ പൊതു ദർശനം നടക്കും. ഉച്ചക്ക് 1 മണിക്ക് മട്ടലായിയിലെ വീട്ടു വളപ്പിൽ ആണ് സംസ്കാരം.

Leave a Reply

Your email address will not be published. Required fields are marked *

You missed