ജസ്‌ന തിരോധാന കേസിൽ സി ബി ഐ അന്വേഷണം പുരോഗമിക്കുന്നു. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഇന്ന് മുണ്ടക്കയത്ത് എത്തിയ സി ബി ഐ സംഘം കേസിന്‍റെ വിവരങ്ങൾ ശേഖരിച്ചു. മുണ്ടക്കയത്ത് ജസ്നയെ പോലൊരു പെൺകുട്ടിയെ കണ്ടെന്ന് സംശയമുള്ള ലോഡ്ജിന്‍റെ ഉടമ ബിജു സേവിയറിന്റെ മൊഴി സി ബി ഐ രേഖപ്പെടുത്തി.

എന്നാൽ ജസ്‌നയെന്ന് സംശയിക്കുന്ന പെൺകുട്ടിയെ കണ്ടെന്ന് വെളിപ്പെടുത്തൽ നടത്തിയ ലോഡ്ജിലെ മുൻജീവനക്കാരിയുടെ മൊഴി ഇതുവരെയും രേഖപ്പെടുത്തിയില്ല. സി ബി ഐ ഉടൻ തന്നെ ലോഡ്ജിലെ മുൻ ജീവനക്കാരിയുടെ മൊഴിയും രേഖപ്പെടുത്തും. മുണ്ടക്കയത്തെ ലോഡ്ജിലും സി ബി ഐ സംഘം പരിശോധന നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

You missed