ന്യൂഡൽഹി: ട്വന്റി 20 ലോകകപ്പ് വിജയത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ ഡൽഹിയിലെത്തി. ബാർബഡോസിൽ നിന്നും ഡൽഹി വിമാനത്താവളത്തിലെത്തിയ താരങ്ങൾക്ക് വൻ സ്വീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ബിസിസിഐ ഏർപ്പാടാക്കിയ പ്രത്യേക വിമാനത്തിലാണ് താരങ്ങൾ എത്തിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി ദ്രൗപദി മുർമുമടക്കമുള്ളവർ ടീമിനെ സ്വീകരിക്കും. ഡൽഹിക്ക് പുറമെ, മുംബൈയിലും വിപുലമായ ആഘോഷ പരിപാടികൾ നടക്കും. മറൈൻഡ്രൈവിൽ നിന്ന് തുറന്ന വാഹനത്തിൽ ഇന്ത്യൻ ടീം കപ്പുമായി സഞ്ചരിക്കും.

ഒരു കിലോമീറ്ററിലധികം ദൂരം സഞ്ചരിച്ച ശേഷം വാങ്കഡെ സ്റ്റേഡിയത്തിൽ വിജയാഘോഷ പരിപാടികൾ നടക്കും. ക്യാപ്റ്റൻ രോഹിത് ശർമ കപ്പ് രാജ്യത്തിന് സമർപ്പിക്കും. അതിനിടെ, ഇന്ത്യ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനെയും ഇന്ന് പ്രഖ്യാപിക്കും എന്നാണ് സൂചന.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *

You missed