ട്വന്റി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീം പ്രത്യേക എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലേക്ക് തിരിച്ചു. വിജയാഘോഷത്തിന് പിന്നാലെ ഇന്ത്യയിലേക്ക് മടങ്ങാനിരുന്ന ടീം ബെറിൽ ചുഴലിക്കാറ്റിനെ തുടർന്ന് ബാർബഡോസിൽ കുടുങ്ങിപ്പോയിരുന്നു. ബി.സി.സി.ഐ സ്റ്റ‌ാഫ് അംഗങ്ങളും ടീമിനൊപ്പമുണ്ട്.

ജൂൺ 30നും ജൂലൈ ഒന്നിനും മടങ്ങിവരാൻ കഴിയുമെന്ന് നേരത്തെ കരുതിയിരുന്നുവെങ്കിലും കാലാവസ്‌ പ്രതികൂലമായതിനെ തുടർന്ന് ഹോട്ടലുകളിൽ തന്നെ കഴിയാനായിരുന്നു ടീമംഗങ്ങൾക്ക് ലഭിച്ച നിർദേശം. ചുഴലിക്കാറ്റ് ദുർബലമാവുകയും കാലാവസ്‌ഥ തെളിയുകയും ചെയ്തതോടെ താരങ്ങൾക്ക് നാട്ടിലെത്തുന്നതിനായി ബി.സി.സി.ഐ പ്രത്യേക വിമാനം ക്രമീകരിക്കുകയായിരുന്നു.

എയർ ഇന്ത്യയുടെ പ്രത്യേക വിമാനം ബാർബഡോസിൽ നിന്നും യാത്ര പുറപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്‌ച പുലർച്ചെ ആറുമണിയോടെ ടീമംഗങ്ങൾ ഡൽഹിയിൽ എത്തിച്ചേരും. രാജ്യത്തിൻ്റെ അഭിമാന താരങ്ങളെ സ്വീകരിക്കാൻ പ്രധാനമന്ത്രി വിമാനത്താവളത്തിൽ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കെൻസിങ്ടൺ ഓവലിൽ ജൂൺ 29 ന് നടന്ന ത്രില്ലർ പോരിൽ ഏഴ് റൺസിന് ദക്ഷിണാഫ്രിക്കയെ രോഹിതും സംഘവും പരാജയപ്പെടുത്തിയതിന് പിന്നാലെ

പ്രധാനമന്ത്രി ഫോണിൽ വിളിച്ച് അഭിനന്ദിച്ചിരുന്നു. ലോകകപ്പുമായി നീലപ്പട രാജ്യത്തെത്തുന്നത് കാത്തിരിക്കുകയാണ് ആരാധകർ.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *

You missed