കണ്ണൂർ: പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. പേരാവൂർ തൊണ്ടിയിൽ കുട്ടിച്ചാത്തൻ കണ്ടിയിലെ മുണ്ടക്കൽ ലില്ലിക്കുട്ടിയെയാണ് (60) ഭർത്താവ് ജോൺ വെട്ടിക്കൊലപ്പെടുത്തിയത്. ലില്ലിക്കുട്ടിയുടെ മകൻ ദിവിഷിന്റെ ഭാര്യാസഹോദരനും വെട്ടേറ്റിട്ടുണ്ട്.
ശനിയാഴ്ച വൈകിട്ട് 4.30-ഓടെയാണ് സംഭവം. അക്രമം നടത്തിയ ജോൺ മാനസികരോഗിയാണെന്നാണ് അറിയുന്നത്.