തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. രണ്ടുപേരില്‍നിന്നായി മൂന്നു കിലോ സ്വർണം പിടികൂടി. രണ്ട് കിലോ ഗ്രാം സ്വര്‍ണം കോഴിക്കോട് സ്വദേശി ഷുഹൈബില്‍ നിന്നും ഒരു കിലോ ഗ്രാം സ്വര്‍ണം കമലേശ്വരം സ്വദേശി മുഹമ്മദ് അഫ്‌സറില്‍ നിന്നുമാണ് പിടികൂടിയത്.

ഷുഹൈബില്‍ നിന്നും സ്വര്‍ണ കട്ടിയായുംമുഹമ്മദ് അഫ്‌സറില്‍ നിന്നും
സ്വര്‍ണ ലായനിയില്‍ മുക്കിയ തുണികള്‍ ആയുമാണ് പിടികൂടിയത്.

മറ്റു പലരീതികളിലും സ്വര്‍ണം കടത്താറുണ്ടെങ്കിലും ലുങ്കി മുണ്ടുകള്‍ സ്വര്‍ണ ലായനിയില്‍ മുക്കി ഉണക്കിയുള്ള കടത്ത് അപൂര്‍വമാണ്. സ്വര്‍ണ ലായനിയില്‍ മുക്കി ഉണക്കിയ പത്ത് ലുങ്കികളാണ് ഇയാളില്‍നിന്ന് കസ്റ്റംസ് പിടിച്ചെടുത്തത്. ഇതില്‍നിന്ന് സ്വര്‍ണം വേര്‍തിരിക്കുമ്പോള്‍ ഒരു കിലോയോളം ഉണ്ടാകാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കസ്റ്റംസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *